Friday, July 9, 2010

സൌജന്യ മലയാള ആനിമേഷന്‍ ഇ-ബുക്ക്



ഫ്ലാഷ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണീ പുസ്തകത്തില്‍.നാലു വര്‍ഷം മുമ്പ് ഇന്‍ഫോകൈരളി മാഗസിന്‍ എഡിറ്റര്‍ സോജന്‍ ജോസ് ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. ചില കാരണങ്ങളാല്‍ അന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയി. സോഫ്റ്റ്വെയര്‍കളുടെ വെര്‍ഷനുകള്‍ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിന്നീടിത് പ്രസിദ്ധീകരിക്കേണ്ടെന്നു വച്ചു. 2008-ല്‍ എന്റെ വെബ്സൈറ്റായ toonzkerala.com-ല്‍ ഈ പുസ്തകം സൌജന്യമായി ഡൌന്‍ലോഡ് നല്‍കുകയുണ്ടായി. ഇപ്പോള്‍ ആ സൈറ്റ് നിലവിലില്ല. പകരം ആവശ്യക്കാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ആരോ ബട്ടണ്‍ ക്ലിക് ചെയ്ത് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
ഇതേ വിന്‍ഡോയിലെ ഫുള്‍സ്ക്രീന്‍ ബട്ടണ്‍ ഞെക്കി ഓണ്‍ലൈനായി വായിക്കുകയുമാകാം.



Flash animation 2008 -PDF
file size 3.7 MB.

14 comments:

  1. ഫ്ലാഷ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആനിമേഷന്‍ ചെയ്യാന്‍ സഹായിക്കുന്ന മലയാളം ഇ-ബുക്ക് നിങ്ങള്‍ക്കിവിടെനിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

    ReplyDelete
  2. വളരെ നന്ദി സര്‍

    ReplyDelete
  3. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ ....സര്‍ .

    അനിമാറേന്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും സൈറ്റ് ഉണ്ടോ

    ReplyDelete
  4. @SAJAN S
    നന്ദി.

    @ഭൂതത്താന്‍
    ടോറന്റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാം.
    torrent നെക്കുറിച്ചറിയാന്‍ സൈബര്‍ ജാലകത്തില്‍ നോക്കുക.
    നന്ദി.

    ReplyDelete
  5. വലിയൊരു പ്രയത്നം... അത് പങ്ക് വെയ്ക്കാന്‍ മനസുകാണിച്ചതിന് വളരെ നന്ദി...

    ReplyDelete
  6. while mentioning torrent it is better to warn the users that it is illegal to download copyrighted softwares

    ReplyDelete
  7. i don't know how much helpful is this article,i am very very thankful to you sir!

    ReplyDelete
  8. പ്രിയ Saiber,
    താങ്കളുടെ പുസ്തകം ഡൗൺലോഡ് ചെയ്ത് വായിച്ചു. ഏറെ പ്രയോജനകരം എന്നല്ലാതെ മറ്റൊരു വാക്കും പറയാനില്ല. എനിക്ക് താങ്കളോട് ഒരു അപേക്ഷയുണ്ട്. Anime Studio Pro8 എന്ന അനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് എങ്ങനെയാണ് അനിമേഷൻ ചെയ്യുന്നത് എന്ന് ഒരു ബ്ലോഗിൽ എഴുതാമോ..?. ആനിമേഷനെപ്പറ്റി മാത്രം മതിയാവും, വരയ്ക്കുന്നതിനെപ്പറ്റി വേണമെന്നില്ല. ട്യൂട്ടോറിയലുകളെല്ലാം ഇംഗ്ലീഷിലാണുള്ളത്.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete